……
കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് കോവിഡ് 19 ന്റെ രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും നേരിടുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ പ്രതിഫലം കൂടാതെ ആത്മാർഥമായി നിർവഹിക്കുന്നതിന്
18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളതും പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളതും യാതൊരു വിധ ക്രിമിനൽ കേസുകളിലും പ്രതികളായിട്ടില്ലാത്ത സത്സ്വഭാവികളും അരോഗ ദൃഢ ഗാത്രർ ആയിട്ടുള്ള നിസ്വാർത്ഥരും സേവന സന്നദ്ധരുമായ യുവതി യുവാക്കളെ ചേർത്ത് കിഴുവിലം ഗ്രാമ പഞ്ചായത്തിൽ 100 പേർ ഉൾപ്പെടുന്ന “കോവിഡ് പ്രതിരോധ ബ്രിഗേഡ്” രൂപീകരിക്കുന്നു. പൊലീസ്, മിലിറ്ററി സർവീസ്, ഫയർ ഫോഴ്സ് എന്നീ വകുപ്പുകളിൽ നിന്നും റിട്ടയർ ചെയ്ത 60 വയസ്സുവരെയുള്ളവർ താല്പര്യം പ്രകടിപ്പിക്കുന്ന പക്ഷം അവരെയും ഉൾപ്പെടുത്തുന്നതാണ് . താല്പര്യമുള്ളവർ പേരും മേൽവിലാസവും മൊബൈൽ നമ്പരും അതാതു പഞ്ചായത്ത് മെമ്പർമാരെയോ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെയോ 27-04-2021 നു മുമ്പ് ആയി ഏല്പിക്കേണ്ടതാണ്
