കോവിഡ് വ്യാപനം രൂക്ഷമാകുന സാഹചര്യത്തിൽ കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനപരിശോധന ശക്തമാക്കി. സ്റ്റേഷൻ അതിർത്ഥികളായ പെരുമാതുറ, ചിറ്റാറ്റുമുക്ക് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
യാത്രാ രേഖകൾ പരിശോധിച്ച് അതാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് യാത്രക്ക് അനുമതി നൽകുന്നുള്ളൂ.പലരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വീടുകളിലേക്ക് അയക്കുകയാണ്. മാസ്ക്, സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.ഇത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളായി നടന്ന പരിശോധനയിൽ 300 ഓളം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കഠിനംകുളം എസ്.എച്ച്.ഒ ബെൻസ് ജോസഫ് പറഞ്ഞു.
സ്റ്റേഷൻ പരിധിയിലെ കൂടുതൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കഠിനംകുളം എസ്.എച്ച്.ഒ ബെൻസ് ജോസഫ് അറിയിച്ചു.
