കിളിമാനൂർ കൊച്ചു പാലം പൊളിക്കുന്നു. ഇന്ന് രാത്രികൊണ്ട് പൂർണ്ണമായും പാലം പൊളിച്ച് നീക്കുമെന്ന് എംഎൽഎ അഡ്വ ബി. സത്യൻ പറഞ്ഞു. രാവിലെ പതിനൊന്നു മണിയോടെ പാലം പൊളിക്കുന്നതിന്റെ നടപടി പ്രവർത്തനങ്ങൾ ആരംഭിച്ചു.
11മീറ്റർ വീതിയിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. 2 കോടി രൂപയ്ക്ക് മരാമത്ത് റോഡ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. എഇഇ അജിത്ത് കുമാർ, എഇ അരവിന്ദ് എന്നിവർക്കാണ് നിർമ്മാണ ചുമതല. ഡബിൾ ലെയർ വരുന്ന ട്വിൻ കൾവേർട്ട് മാതൃകയിലാണ് നിർമ്മാണം.
