കിഴുവിലം ഗ്രാമ പഞ്ചായത്തിലെ കോവിഡ് 19 രണ്ടാം തരംഗത്തെ നേരിടുന്നതിനും പ്രതിരോധിക്കുന്നതിനുംകൂടാതെ ഡൊമിസിലറി കെയർ സെന്ററിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനും ദിവസ വേതനടിസ്ഥാനത്തിൽ നിശ്ചിത യോഗ്യതയുള്ള ഡോക്ടർമാർ, നേഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, ക്ലീനിങ് ജീവനക്കാർ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ 05-05-2021 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് പഞ്ചായത്ത് സെക്രട്ടറിയ്ക്കു ലഭിച്ചിരിക്കേണ്ടതാണ്
