സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല . രണ്ടാംഘട്ട കൊവിഡ് അതിതീവ്രമായ സാഹചര്യത്തിലാണ് സ്കൂളുകൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് . ഓൺലൈൻ ക്ലാസുകളുമായി മുന്നോട്ട് തന്നെ പോകണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു . ക്ലാസുകൾ , ഹയർ സെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ എന്നിവയുടെ തീയതിയിൽ പുതിയ സർക്കാർ തീരുമാനമെടുക്കും .ഈ അധ്യായന വർഷവും ഓൺലൈൻ ക്ലാസുകളുമായി തുടരാനാണ് സാധ്യത. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കുട്ടികളെ വീടിന് പുറത്തു വിടരുതെന്നും ആരോഗ്യ വകുപ്പ് പറയുന്നു . ട്യൂഷൻ സെന്ററുകളെയും വിലക്കുന്നുണ്ട് . . വിക്ടേഴ്സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠനരീതി തുടരുന്നതാണ് പ്രായോഗികം എന്നാണ് അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും വിലയിരുത്തലും
