സാഹിത്യകാരൻ കെ വി തിക്കുറിശ്ശി ( 88 ) അന്തരിച്ചു . സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം . ഭാര്യയും മരുമകളും ഇതേ ആശുപത്രിയിൽ കോവിഡ് ചികിത്സയിലാണ് . ഇന്ന് 2 ന് തക്കാട് ശാന്തി കവാടത്തിൽ സംസ്കാരം ചെയ്യും . കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി സ്വദേശിയായ വി വി.കൃഷ്ണവർമൻ നായരാണ് കെ.വി. തിക്കുറിശ്ശി എന്ന പേരിൽ എഴുത്തിലൂടെ പേരെടുത്തത് . 1957 ൽ തിരുവനന്തപുരത്തേക്കു ചേക്കേറിയ അദ്ദേഹം ഹൈസ്കൂൾ അധ്യാപകനായിരുന്നു . കേരള സാഹിത്യ അക്കാദമി , സംഗീത നാടക അക്കാദമി , കേരള കലാമണ്ഡലം എന്നിവയുടെ ഭരണ സമിതി അംഗവും സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു . ‘ കാനംഗൽ ‘ എന്ന ഖണ്ഡകാവ്യം 1960 ൽ കേന്ദ്ര സർക്കാർ പുരസ്കാരം നേടി ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രം പദ്യരൂപത്തിൽ എഴുതിയ ‘ സ്വാതന്ത്യം തന്നെ അമൃതം ‘ എന്ന ബൃഹത് ഗ്രന്ഥമാണ് അവസാനം പൂർത്തിയാക്കിയത്
