കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കാറ്റിലും മഴയിലും അഞ്ചുതെങ്ങ് ,കിഴുവിലം, വക്കം, അഴൂർ , ചിറയിൻകീഴ്, ആറ്റിങ്ങൾ, കടയ്ക്കാവൂർ, കിളിമാനൂർ, പുളിമാത്ത്, കരവാരം, മുദാക്കൽ ,നഗരൂർ പഞ്ചായത്തുകളിലായി എൺപതോളം രക്ഷാപ്രവർത്തനങ്ങളാണ് സേന നടത്തിയത്.ഇതിൽ മരം വീണുള്ള ഗതാഗത തടസ്സങ്ങൾക്ക് പുറമേ വീടിന് മുകളിൽ വിണ മരങ്ങൾ, ഇലക്ട്രിക് പോസ്റ്റുകൾക്കുംലൈനുകൾക്കും മുകളിൽ മരം വീണുണ്ടായ അപകടങ്ങൾ എന്നിവ ഉൾപ്പെടുന്നു.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങിയ രക്ഷാപ്രവർത്തനങ്ങൾ സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിൽ ഇപ്പോഴും തുടരുകയാണ്. കോവിഡ് രൂക്ഷാമായിരിക്കുന്നതിനാൽ ആകെ ജീവനക്കാരെ മൂന്ന് ടേണുകളിലായി പരസ്പരം ഇടപഴകാത്ത രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നതാണ്. എന്നിട്ടും ആകെയുള്ള മൂന്നിലൊന്ന് ജീവനാക്കാരെ മൂന്നായി തിരിച്ച് ആബുലൻസ് പോലും ഉപയോഗപ്പെടുത്തിയാണ് ദുഷ്കരമായ ഈ അവസ്ഥയിൽ സേന പോരാടുന്നത്.ഇതിന് പുറമേ പുരവൂർ തൃദി വിഹാറിലെ വനജയുടെ വീടിന് ചുറ്റാകെ വെള്ളം കയറുകയും ഒറ്റപ്പെടുകയും ചെയ്തു. അവരെ നാല് പേരേയും വളർത്തുനായയേയും ഉൾപ്പെടെ ഏഴോളം പേരെ സേന രക്ഷപ്പെടുത്തി പുരവൂർ എൽ.പി.സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും സുരക്ഷിതരായി വീടുകൾക്കുള്ളിൽ കഴിയണമെന്നും സേന അറിയിച്ചു.ASTO മനോഹരൻ പിള്ള, Gr. ASTO മാരായ ശശികുമാർ ,മധുസൂധനൻ നായർ, സുരേഷ് എന്നിവരോടൊപ്പം സേനാംഗങ്ങളായ അനീഷ് , ചന്ദ്ര മോഹൻ, സുമിത്ത്, സജീം ,ദിനേശ്, ബിനു.കെ, രജീഷ് ,ഷമീം, ശ്രീരാഗ്, വിനീത്, സുരേഷ് കുമാർ, സുധീർ ഗിരിജ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.