കടയ്ക്കാവൂർ : കുപ്രസിദ്ധ ഗുണ്ടാ പെരുന്തുളം മിഷൻ കോളനിയിൽ ജോഷിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.കവലയൂർ കൊടിതൂക്കികുന്ന് സ്വദേശികളായ ശ്രീജിത്, മണി, ബാബു, ബൈജു എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് ഇടപ്പെടുമായി ബന്ധപ്പെട്ട് കൊലപ്പെട്ട ജോഷിയും പ്രതികളും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു.ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് 10 അംഗങ്ങൾ അടങ്ങുന്ന സംഘം ജോഷി ഇരുന്ന റബ്ബർത്തോട്ടത്തിൽ എത്തുകയും തുടർന്ന് ഇവർ ജോഷിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. അവിടെ നിന്നും രക്ഷപ്പെട്ട് ഓടിയ ജോഷിക്ക് നേരെ പടക്കമെറിഞ്ഞ് വഴി മധ്യ ഒരു ഇടവഴിയിൽ വെച്ച് പിടികൂടി വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തിയാണ് മൃതദ്ദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പത്ത് പ്രതികളിൽ 4 പേരെയാണ് കടയക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ള പ്രതികൾ പോലീസ് നിരീക്ഷണത്തിലാണെന്നും ഇവർ ഉടൻ അറസ്റ്റിലാകുമെന്നും കടയ്ക്കാവൂർ പോലീസ് പറഞ്ഞു.
ജില്ലാ റൂറൽ എസ്.പി പി.കെ മധു നിർദ്ദേശത്തെ തുടർന്ന് വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, കടയ്ക്കാവൂർ സി.ഐ വി.കെ ജയപ്രകാശ്, എസ്.ഐ ശ്യം, ഗ്രൈഡ് എസ്.ഐമാരായ മാഹീൻ, മനോഹർ, സ്കോഡ് അംഗങ്ങളായ ജോത്യിസ്, ഡീൻ,സന്തോഷ്, മനീഷ്, ബിനോജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കി പ്രതികളെ റിമാൻഡ് ചെയ്യും.
