ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ ഹാട്രിക് വിജയവുമായി വി ശശി. 14017 വോട്ടുകളുടെ മികച്ച വിജയമാണ് ഇക്കുറി വി ശശിക്ക് ലഭിച്ചത്. 2011 ൽ നടന്ന തെരഞ്ഞെടുപ്പിൽ 12225 കൾക്കും 2016 ൽ അത് 14322 വോട്ടും ആയി ഉയർത്തിയ വി ശശിക്ക് ഇക്കുറി305 വോട്ടുകളുടെ നേരിയ കുറവിൽ 14017 വോട്ട് നേടി മികച്ച വിജയം കരസ്ഥമാക്കി
യു.ഡി.എഫ് സ്ഥാനാർത്ഥിയായ ബി.എസ് അനൂബ് 48617 ഉം എൻ.ഡി.എ സ്ഥാനാർത്ഥിയായ ജി.എസ് ആശാനാഥ് 30986 വോട്ടുകളും നേടി രണ്ടും മൂന്നും സ്ഥാനത്ത് എത്തുകയുണ്ടായി.
മണ്ഡലത്തിലെ ഓരോവോട്ടർമാരോട് തന്റെ നന്ദി അറിയിക്കുന്നതായി തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വി ശശി മാധ്യമങ്ങളോട് പറഞ്ഞു.
1950 മെയ് 12ന് എ വേലുവിന്റെയും കെ ശാരദയുടെയും മകനായി ജനനം. ദേശീയ ടെക്സ്റ്റൈൽസ് കോർപറേഷൻ, കയർ ബോർഡ് എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗം തുടങ്ങിവിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ചെയർമാൻ, എംഡി, ഡയറക്ടർ ചുമതലകൾ വഹിച്ചു. ഇ കെ നായനാർ മന്ത്രിസഭയിൽ പട്ടികജാതി വികസന മന്ത്രിയായിരുന്ന പി കെ രാഘവന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. സിപിഐ ജില്ലാ കൗൺസിൽ അംഗവും കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമാണ്.കഴിഞ്ഞ ഭരണകാലത്ത് ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു വി ശശി.
