വർക്കല മണ്ഡലത്തിൽ ബി.ജെ.പിയിൽ നിന്നും സി.പി.എം വോട്ട് വിലയ്ക്ക് വാങ്ങിയെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ബി.ആർ.എം ഷഫീർ . കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് മണ്ഡലത്തിൽ ലഭിച്ച വോട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായില്ലെന്നും വോട്ട് ലക്ഷങ്ങൾ നൽക്കി സി.പി.എം വാങ്ങിയെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
https://www.facebook.com/805274669588559/posts/3994507170665277/
ബി.ആർ.എം ഷഫീർ
വര്‍ക്കലയിലെ പരാജയത്തിന് കാരണം BJP വോട്ടുകള്‍ CPM വിലയ്ക്ക് വാങ്ങിയതുകൊണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ BDJS –BJP ന് കിട്ടിയ വോട്ട് 19872 ഇപ്പോള്‍ ആകെ കിട്ടിയത്11214 ..ബാക്കി 8658 വോട്ട് CPM ന് മറിച്ചതിന് പിന്നില്‍ ലക്ഷങ്ങളുടെ കച്ചവടം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ക്ക് കിട്ടിയത് 34343 വോട്ട് തദ്ധേശ തെരഞ്ഞെടുപ്പില്‍ 40000 ന് മുകളില്‍ .. Cpm ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 53102 ഇപ്പോള്‍ 68816.. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ക്കല കഹാര്‍ ജിക്ക് 50716 ഇപ്പോള്‍ udf ന് 50995..വോട്ട് കുറഞ്ഞിട്ടില്ല..കൂടിയിട്ടേയുള്ളൂ.. ഈ തെരഞ്ഞെടുപ്പില്‍ BRM ഷഫീര്‍ ജയിക്കുമെന്നായപ്പോള്‍ CPM സഥാനാര്‍ത്ഥി പരസ്യമായി കച്ചവടം ചെയ്തത് 15714 വോട്ടുകളാണ്.. ഇടത് പക്ഷം ഓരോ വീട്ടിലും കയറി പരസ്യമായി ജാതി പറഞ്ഞു.എന്നാല്‍ ഒരു മുസ്ളീം വീട്ടിലും കയറി രഹസ്യമായോ,പരസ്യമായോ ഒരാളോടും മതം പറഞ്ഞു ഞാന്‍ വോട്ട് പിടിച്ചില്ല എന്ന് മാത്രമല്ല അന്തസ്സോടെ കോണ്‍ഗ്രസ് കാരനായി തന്നെ തെരഞ്ഞെടുപ്പില്‍ നിലകൊണ്ടു…. എന്തായാലും വര്‍ക്കല മണ്ഡലത്തിലുടനീളം അടുത്ത അഞ്ചു വര്‍ഷക്കാലം നിറഞ്ഞു നില്ക്കും..എളിമയോടെ ജനങ്ങള്‍ക്കിടയില്‍ ജീവിക്കും..ചാനല്‍ ചര്‍ച്ചകളും,പുറം പ്രസംഗങ്ങളും കുറയ്ക്കും..ആരോരുമില്ലാത്തവര്‍ക്കു വേണ്ടി വാദിക്കും..നെടുമങ്ങാട് കോടതിയില്‍ എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ കേസ് നടത്തും.ജീവിക്കാന്‍ വേറെ വഴിയില്ല.. ഉച്ച മുതല്‍ പാതിരാവുവരെ വര്‍ക്കല യിലെ പാവങ്ങള്‍ക്കും,പാര്‍ട്ടിക്കാര്‍ക്കും ഇടയില്‍ ജീവിക്കും..പാവം പാര്‍ട്ടി പ്രവര്‍ത്തകരെ CPM ഭരണകൂട ഭീകരതയില്‍ നിന്നും കാത്ത് സംരക്ഷിക്കും.അതിനായി ഏതറ്റം വരെയും പോവും..അവരെ കൊത്തിപറിച്ച് കളയാമെന്ന മോഹം നടക്കില്ല..പാവങ്ങളുടെ കണ്ണീരൊപ്പാന്‍ വര്‍ക്കലയിലെ പ്രവാസികളുടെ സഹായത്തോടെ വര്‍ക്കല കെയര്‍ ആരംഭിക്കും..കൂടെയുണ്ടാവണം..സഹായിക്കണം..നിങ്ങളുടെ സ്വന്തം BRM
