വർക്കല: നൂറ്റാണ്ടുകൾ പഴക്കമുള്ള മരം ഇന്ന് പുലർച്ചെ ഉണ്ടായ കനത്ത മഴയിൽ കടപുഴകി വീണു. പുന്നമൂട് ഗണപതി ക്ഷേത്രത്തിനോട് ചേർന്ന് നിന്ന മരമാണ് വീണത് . റോഡിലേക്ക് വീണതിനാൽ ഗതാഗതം പൂർണ്ണമായും തടസ്സപെട്ടു . തിരക്കുള്ള സ്ഥലമായിരുന്നിട്ടും ലോക്ക്ഡൗൺ ആയതുകൊണ്ട്ആണ് വാൻ അപകടം ഒഴിവായത് . വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടം ഉണ്ടായി കാർഗിൽ യുദ്ധത്തിൽ നാടിനു വേണ്ടി ജീവൻ ത്യജിച്ച നായിക് വിനയൻ ന്റെ സ്മൃതി മണ്ഡപവും തകർന്നു . അടുത്തായി പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കും കേടുപാടുകൾ ഉണ്ട് . ഫയർ ഫോഴ്സ് ഉം പോലീസും മരം മുറിച്ചു മാറ്റാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി
