ആറ്റിങ്ങൽ നഗരസഭ ഇരുപത്തഞ്ചാം വാർഡിൽ എസി എസി നഗർ ആനച്ചൽ വീട്ടിൽ ജയകുമാരി (52) ആണ് കൊവിഡ് ബാധിച്ച് മരിച്ചു. ഈ മാസം 6 ന് ആണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത് . തുടർന്ന് രോഗ ലക്ഷണങ്ങൾ മൂർധന്യത്തിലാവുകയും 12 ന് വർക്കല എസ് ആർ മെഡിക്കൽ കോളേജിലും പിന്നീട് 14 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നാൽ ഇവർക്ക് നിമോണിയ പിടിപെടുകയും തുടർന്ന് ആരോഗ്യ നില തകരാറിലായി മരണം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെആയിരുന്നു മരണം. ചെയർപേഴ്സൺ അഡ്വ.എസ് കുമാരിയുടെ നിർദ്ദേശപ്രകാരം കൗൺസിലർ എസ്.സുഖിൽ വോളന്റിയർമാരോടൊപ്പം മോർച്ചറിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം ഏറ്റെടുത്ത് നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
നഗരത്തിൽ ഇതുവരെ 39 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരവാസികൾ സർക്കാരിന്റെയും നഗരസഭയുടെയും കൊവിഡ് നിദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ചെയർപേഴ്സൺ അറിയിച്ചു
