കണിയാപുരം : ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കേരള സഹൃദയവേദി പതിവായി നടത്തുന്ന റംസാൻ കാലത്തെ റിലീഫ് പ്രവർത്തനങ്ങളുടെ സമാപന സമ്മേളനം കണിയാപുരം ആലുംമൂട് ഹസൻ റസിഡൻസി ഹാളിൽ അടൂർ പ്രകാശ് എം പി ഉത്ഘാടനം നിർവഹിച്ചു. കോവിഡ് കാലത്ത് രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക സംഘടനകൾ നടത്തുന്ന റിലീഫ് പ്രവർത്തനങ്ങൾ പ്രശംസനീയമാണ് എന്ന് അടൂർപ്രകാശ് എം പി പ്രസ്താവിച്ചു. സമ്മേളനത്തിൽ വേദി അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ അഡ്വക്കേറ്റ് എം. എ. സിറാജുദ്ധീൻ അധ്യക്ഷത വഹിച്ചു. സായുധ പോരാട്ടത്തെക്കാൾ കനത്തതാണ് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം, ഇതിൽ നന്മയുടെ പക്ഷം പിടിക്കുന്നത് ശ്രമകരമാണ്. മനസ്സിന്റെ പോർക്കളത്തിൽ അടി തെറ്റാത്തവനാണ് യഥാർത്ഥ ശക്തൻ നന്മയോട് ശഠിക്കാനും തിന്മയോട് അരുതെന്ന് പറയാനുമുള്ള ശക്തി സംഭരിക്കുകയാണ് റംസാൻ വ്രതം. സ്വന്തം കാര്യത്തിന് അപ്പുറം അന്യന്റെ കൂടി സന്തോഷ ജീവിതത്തിന് ശ്രമപെടുത്തുവാൻ മനസ്സിനെ പാകപ്പെടുത്തലാണ് സക്കാത്ത്. തന്റെ ധനത്തിൽ താൻ മാത്രമല്ല അവകാശി എന്നും സക്കാത്തിലൂടെ അടിവരയിടുന്നു, പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് എന്നും അടൂർ പ്രകാശ് വിശദീകരിച്ചു.
ഏപ്രിൽ 26ന് പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത കേരള സൗഹൃദവേദിയുടെ റിലീഫ് പ്രവർത്തനങ്ങൾ ജില്ലയിലെ 15 ഓളം കേന്ദ്രങ്ങളിൽ ധാന്യ കിറ്റുകൾ, നിർധനർക്കുള്ള സാമ്പത്തിക സഹായം, വീട് പുനരുദ്ധാരണത്തിന് സഹായം തുടങ്ങിയവ നൽകി.
വേദി പ്രസിഡണ്ട് ചാന്നാങ്കര എം പി കുഞ്ഞ്, അഡ്വ. കണിയാപുരം ഹലിം, അഡ്വ. എം. എ. സിറാജുദ്ദീൻ, നസീം ഹരിപ്പാട്, പോത്തൻകോട് റാഫി, കെ. എച്ച്. എം. അഷ്റഫ്, മൻസൂർ ഗസാലി, തൊടിയിൽ ഹസൻ തുടങ്ങിയവർ പങ്കെടുത്തു
