കോവളം മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ എം.വിൻസെന്റ വിജയിച്ചു . 11562 വോട്ടുകൾക്കാണ് വിൻസെൻറ് എൽഡിഎഫിലെ നീലലോഹിതദാസൻ നാടാരെ പരാജയപ്പെടുത്തിയത്. എൻഡിഎയ്ക്കായി മത്സരിച്ച കാമരാജ് കോൺഗ്രസിന്റെ വിഷ്ണുപുരം ചന്ദ്രശേഖരൻ മൂന്നാം സ്ഥാനം നേടി
സിറ്റിങ് എംഎൽഎയുടെ ജനകീയതയാണ് കോൺഗ്രസിന് അനുകൂലമായത്. ആഴക്കടൽ മത്സ്യബന്ധന വിവാദമടക്കം വോട്ടായി മാറിയെന്നാണ് ഫലം തെളിയിക്കുന്നത്. ലത്തീൻ വോട്ടുകളിൽ ഭൂരിഭാഗവും കോണ്‍ഗ്രസിനു ലഭിച്ചു. പ്രചാരണ ഘട്ടത്തിൽ കോൺഗ്രസിൽ കാര്യമായ സംഘടനാ പ്രശ്നങ്ങളില്ലായിരുന്നതും ഗുണകരമായി. നാടാർ സമുദായത്തിന്റെ വോട്ടുകൾ വലിയ രീതിയിൽ ഇടതുപക്ഷത്തിന് സമാഹരിക്കാനാകാത്തത് ഇവരുടെ പരാജയത്തിലേക്കു നയിച്ചു.
മണ്ഡലത്തിലെ 7 പഞ്ചായത്തുകളിൽ വെങ്ങാനൂർ, ബാലരാമപുരം, കാഞ്ഞിരംകുളം, കരിങ്കുളം, കോട്ടുകാൽ, പൂവാർ, വിഴിഞ്ഞം പഞ്ചായത്തുകൾ എൽഡിഎഫാണ് ഭരിക്കുന്നത്. 5 കോർപറേഷൻ വാർഡുകളിൽ 2 എണ്ണം എൽഡിഎഫിന്റെ പക്കലും ഒരെണ്ണം യുഡിഎഫിനുമാണ്. 2 എണ്ണം സ്വതന്ത്രർ ഭരിക്കുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.വിൻസെൻറ് 2615 വോട്ടുകൾക്കാണ് വിജയിച്ചത്.
