ചിറയിൻകീഴ്: ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ വക്കം പുത്തൻനട പണ്ടാരതോപ്പ് വീട്ടിൽ ഷിബു (46) കോവിഡ് ബാധിച്ചു മരണമടഞ്ഞു . ചിറയിൻകീഴ് സ്വദേശിയായ ഷിബുവിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുനിത. മക്കൾ: ഇന്ദ്രജിത്ത്, ബ്രഹ്മജിത്ത്. സംസ്കാരം ഇന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഷിബുവിന്റെ നിര്യാണത്തിൽ എം.എൽ.എ വി.ശശി, മുൻ എം.എൽ.എ അഡ്വ.ബി.സത്യൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ചിറയിൻകീഴ് പ്രസ് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ അനുശോചിച്ചു.
