വർക്കല : അയിരൂരിൽ കാറിടിച്ചു വൃദ്ധ മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ അയിരൂർ പാലത്തിനുസമീപം കലാനിവാസിൽ ശാന്തമ്മ (74) ആണ് മരിച്ചത്.കാർ ഡ്രൈവർ അയിരൂർ തേവണം പണയിൽ വീട്ടിൽ റെനി മോനെയാണ് അയിരൂർ പോലീസ് അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ഊന്നിൻമൂട് ഭാഗത്തുനിന്ന് അയിരൂരിലേക്ക് വരികയായിരുന്ന കാർ ശാന്തമ്മയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിൽ റെനിമോനെ കൂടാതെ സുഹൃത്തായ അരുണും ഉണ്ടായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം.
