പെരുമാതുറ മുതലപ്പൊഴി തുറ മുഖത്തിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റ് കടലെടുത്തു. മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ പരാതികൾക്കൊടുവിലായിരുന്നു കഴിഞ്ഞ ജനുവരിയോടെ തുറമുഖത്തിന്റെ ഇരു വശങ്ങളിലുമായി സിഗ്നൽ ലൈറ്റ്കൾ സ്ഥാപിച്ചത്.
മുതലപൊഴി തുറമുഖത്തിന്റെ അഗ്രഭാഗത്തായി രാത്രികാലങ്ങളിൽ ശക്തമായ പ്രകാശ വിതാനത്തോടെ പ്രവർത്തിക്കുന്ന പച്ച, ചുവപ്പ് ഹൈമാസ്റ്റ് ലൈറ്റുകളായിരുന്നു സ്ഥാപിക്കപ്പെട്ടത്
ജില്ലാ കളക്ടറിന്റെയും
മറൈൻ ഡിവൈഎസ്പിയും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായിട്ടായിരുന്നു. അധികൃതർ സിഗ്നൽ ലൈറ്റ്കൾ സ്ഥാപിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കടൽ ക്ഷോഭത്തിലാണ് ലൈറ്റ്കൾ നഷ്ട്ടമായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മത്സ്യതൊഴിലാളികൾക്ക് വളരെയവരെ പ്രയോജനകരമായിരുന്ന ഈ സിഗ്നൽ സംവിധാനം തുറമുഖ ഒരു പരിധിവരെ രാത്രികാലങ്ങളിൽ അപകടമില്ലാതെ വാർഫിലേക്ക് കടക്കുവാൻ സഹായകരമായിരുന്നെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
എത്രയും വേഗം അധികൃതർ പ്രദേശത്ത് പുതിയ ലൈറ്റ്കൾ സ്ഥാപിക്കണം എന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവിശ്യം.
