കഴിഞ്ഞ ഓഗസ്റ്റ് അവസാനം വിഴിഞ്ഞത്ത് എത്തിച്ച മറൈൻ ആംബുലൻസ് പ്രതീക്ഷ രക്ഷാദൗത്യത്തിന് പറ്റിയതല്ലെന്ന് പരാതി. കടലിൽ അപകടം ഉണ്ടായാൽ ഉടൻ എത്തി വൈദ്യസഹായം ഉൾപ്പെടെ ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് ആംബുലൻസ് ലഭ്യമാക്കിയത്. എന്നാൽ ആവശ്യാനുസരണമുള്ള വേഗത്തിൽ ആംബുലൻസിന് സഞ്ചരിക്കാൻ ആകുന്നില്ലെന്ന് പരാതിയുണ്ട്. 8 കോടിയിൽ പരം രൂപ മുടക്കിയാണ് ഇവിടേയ്ക് പുതിയ ആംബുലൻസ് പണിത് എത്തിച്ചത്. എന്നാൽ കഴിഞ്ഞ മാസാം തീരത്തോടടുത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പോലും രക്ഷാ പ്രവർത്തനം നടത്താൻ ആംബുലൻസ് ഇറങ്ങിയില്ല. തിരകളെ പ്രതിരോധിച്ച് മുന്നോട്ട് നീങ്ങാൻ പറ്റിയ നിർമ്മിതി അല്ലാ എന്നാണ് ആക്ഷേപം. രൂപകൽപ്പനയിലെ പിഴവാണ് കാരണം എന്ന് പറയപ്പെടുന്നു. ഇന്ധനം, ജീവനക്കാരുടെ ശമ്പളം എന്നീ ഇനങ്ങളിൽ മാസാമാസം വലിയ നടത്തിപ്പ് ചെലവാണ് ഇതിന് .തിരയടിയിൽ വശങ്ങൾ തകർന്നിട്ടുണ്ട്. ഈ ബോട്ട് ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾക്ക് വളരെ ബുദ്ധിമുട്ട് ഉള്ളതായി അവർ പറയുന്നു
.
