പെരുമാതുറ : പെരുമാതുറയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ‘പെരുമാതുറ കൂട്ടായ്മ’ പ്രസിഡന്റ് മാടൻവിള പുത്തൻവീട്ടിൽ ടി.എം.ബഷീർ(69) നിര്യാതനായി.
നിലവിൽ പെരുമാതുറ മുസ്ലിം ജമാഅത്ത് ട്രഷറർ, മാടൻവിള എസ്.ഐ.യു.പി സ്കൂൾ മാനേജർ, പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ദീർഘകാലം അബുദാബിയിൽ പ്രവാസിയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ കബറടക്കം നടന്നു.
ഭാര്യ : നസീമ
മക്കൾ : നബീൽ(അബുദാബി), ബെനാസിർ, ബീന(അബുദാബി)
മരുമക്കൾ : സുറുമി (അബുദാബി), അസീം, ഷമീൻ (അബുദാബി)
