വനം കൊള്ളക്കെതിരെ ബിജെപി നടത്തിയ സമരത്തിൽ പെട്രോൾ വില വർധനവിൽ ഡിവൈഎഫ്ഐ തയാറാക്കിയ ഫ്ലക്സ് ഉപയോഗിച്ച സംഭവം വിവാദത്തിലേക്ക്….. തങ്ങളുടെ പ്ലക്കാർഡ് മോഷണം പോയതായും ഇത് നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ടൗൺ യൂണിറ്റ് കമ്മിറ്റി അംഗംശരത് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം ആറ്റിങ്ങൽ നഗരസഭ കാര്യാലയത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലാണ് ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് ഉയർത്തിയത്
