ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷനിലേക്കു മാർച്ച് നടത്തി. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയമാർച്ച് ആറ്റിങ്ങൽ പോലീസ് തടഞ്ഞു. തുടർന്ന് ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അസ്ലം കല്ലമ്പലം മാർച്ച് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി ട്രഷറർ സാജിദ് കല്ലമ്പലം, ചിറയിൻകീഴ് ഏരിയ പ്രസിഡന്റ് മുഹമ്മദ് അസ്ലം, ഏരിയ ജോയിന്റ് സെക്രട്ടറി മുഹമ്മദ് തൗഫീഖ്,തുടങ്ങി വിവിധ ഏരിയ കമ്മിറ്റി പ്രവർത്തകർ പങ്കെടുത്തു
