വർക്കല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വർക്കല ബ്ലോക്ക് ഡിവിഷനിൽ അണു നശീകരണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വർക്കല ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപയുടെ ശുചീകരണ സാമഗ്രികൾ വിതരണം ചെയ്തു.വർക്കല ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ശുചീകരണ സാമഗ്രികൾ ഡിവിഷൻ അംഗങ്ങൾക്ക് നൽകി വർക്കല എം എൽ എ അഡ്വ.വി.ജോയി ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സ്മിത സുന്ദരേശൻ അധ്യക്ഷയായി. വർക്കലബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അരുൺ രാജ്,ഒറ്റൂർ പഞ്ചായത്ത് പ്രസിഡൻറ്, ബ്ലോക് ഡിവിഷൻ അംഗങ്ങൾ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,തുടങ്ങിയവർ പങ്കെടുത്തു
