യൂത്ത് കോൺഗ്രസ് കഠിനംകുളം മണ്ഡലം കമ്മിറ്റിയുടെയും നെഹ്റു ജംഗ്ഷൻ യൂണിറ്റിന്റെയും നേതൃത്വത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൽ അമീനിൽ നിന്നും അനിൽ ലത്തീഫ് ഏറ്റുവാങ്ങി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രദേശത്തെ നിർധനരായ 120 വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം നടത്തിയത്. യൂത്ത് കെയറിന്റെ ഭാഗമായുള്ള വളന്റിയർമാർ വീടുകൾ നേരിടെത്തി വിതരണം നടത്തുകയായിരുന്നു

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ,
സുരേഷ് സുരേന്ദ്രൻ,സുൽഫി അമാൻ , അജ്മൽ അമാൻ , ചോട്ടു അശോക് , റോഷൻ മൻഷാദ് , നസീർ കബീർ, അസീo ഉതുമാൻ, അൽ -അമീൻ.സൈദ്, അബിനാശ് മൻഷാദ്… എന്നിവർ പങ്കെടുത്തു.സെക്രട്ടറി എൻ.ഗോപകുമാർ, വൈസ് പ്രസിഡൻറ് സജയകുമാർ, സദാശിവൻ പിള്ള, ശ്രീജിത്ത് ജെ.നായർ, ഹരിപ്രസാദ്, പ്രസന്നകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.
