കഴക്കൂട്ടം-കോവളം-കാരോട് ബൈപാസിൽ ടോൾ പ്ലാസ ഒരുങ്ങുന്നു . ഓഗസ്റ്റ് ഒന്നു മുതൽ ടോൾ പിരിവ് ഇവിടെ ആരംഭിക്കാനാണ് പദ്ധതി . പ്ലാസയുടെ നിർമാണം പൂർത്തിയായി. വിവിധ വാഹനങ്ങൾക്കുള്ള നിരക്കുകൾ അംഗീകരിക്കുന്ന വിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളിൽ പുറപ്പെടുവിക്കും എന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചു .ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് ടോൾ ബൂത്തുകൾ നിർത്തലാക്കും എന്ന കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ ആണ് 12 കോടി മുടക്കി പുതിയ ടോൾ പ്ലാസ നിർമിച്ചത്.
ബൈക്ക്, ഓട്ടോറിക്ഷ എന്നിവയെ ടോൾ നൽകുന്നതിൽ നിന്നും ഒഴിവാക്കും. ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളുൾപ്പെടെ ഉള്ളവയിൽ നിന്നാണ് ടോൾ പിരിക്കുക. ഇരു ഭാഗത്തേക്കും പോകുന്ന വാഹനങ്ങളിൽ നിന്നും ടോൾ ഈടാക്കാൻ രണ്ടുവശങ്ങളിലായി ടോൾ ബൂത്തുകൾ ഉടൻ സജ്ജമാകും

