ആറ്റിങ്ങൽ: കേന്ദ്രസർക്കാർ രാജ്യമൊട്ടാകെ നടപ്പിലാക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ തീവെട്ടിക്കൊള്ളക്ക് എതിരെ സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഈസ്റ്റ് കമ്മിറ്റിക്ക് കീഴിലെ 14 ബ്രാഞ്ചുകളിലെ 205 പ്രധാന കേന്ദ്രങ്ങളിലാണ് പ്രവർത്തകർ പ്രതിഷേധത്തിന് അണിനിരന്നത്. പ്രതിഷേധ കുറിപ്പുകളടങ്ങിയ പ്ലക്കാഡുകളും, പാർട്ടിക പതാകയും കൈയ്യിലേന്തി പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഒരോ കേന്ദ്രങ്ങളിലും സമരം സംഘടിപ്പിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജി.സുഗുണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.പ്രദീപ്, എം.മുരളി, ആർ.എസ്.അനൂപ്, നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി എന്നിവരാണ് ഈസ്റ്റ് മേഖലയിൽ പ്രതിഷേധ പരിപാടിക്ക് നേതൃത്വം വഹിച്ചത്. കൂടാതെ ഈ സമരത്തിൽ യുവാക്കളും, സ്ത്രീകളും, മുതിർന്നവരുടെയും നിർലോഭമായ പങ്കാളിത്തം കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള കനത്ത തിരിച്ചടിയാണെന്ന് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ് അറിയിച്ചു


