കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കർമ്മനിരതരായി രാപകൽ വിത്യാസമില്ലാതെ ജോലി നോക്കി വരുന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കായി കിഴുവിലത്തെ സുമനസ്സുകളുടെ കൂട്ടായ്മ ലഘു ഭക്ഷണങ്ങളും ഉച്ചയൂണും നൽകി പ്രോത്സാഹിപ്പിച്ചു . റോഡിൽ പരിശോധനയ്ക്ക് നിൽക്കുന്ന പോലീസുകാർക്കും സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും ആശ്വാസമായി ഭക്ഷണമെത്തിക്കുകയായിരുന്നു . ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ വിവിധ സ്ഥലങ്ങളിൽ കിഴുവിലത്തെ സുമനസ്സുകൾ ഭക്ഷണങ്ങളും, കോവിഡ് പ്രതിരോധ സാമഗ്രികളും വിതരണം ചെയ്തു വരികയാണ് . കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ. എസ് ശ്രീകണ്ഠൻ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ബി.എസ് ബിജുകുമാർ, മധു പൂരം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

