ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയുടെയും കെ.എസ്.എഫ്.ഇ യുടെയും സംയുക്ത പദ്ധതിയായ ‘വിദ്യാശ്രീ’ ലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് ഉള്ള ലാപ് ടോപ്പ് വിതരണം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. നഗരത്തിലെ ഹയർസെക്കൻഡറി തലം വരെയുള്ള അർഹരായ വിദ്യാർത്ഥികൾകളെ അതാത് അയൽക്കൂട്ടങ്ങൾ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്. പട്ടണത്തിലെ 36 അയൽക്കൂട്ടങ്ങളിൽ നിന്ന് 111 പേർ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ശ്രീലക്ഷ്മി അയൽക്കൂട്ടത്തിലെ ബീന ശശിധരന്റെ മകൾക്കാണ് ആദ്യ ലാപ് ടോപ്പ് വിതരണം ചെയ്തത്. ഗുണമേൻമയുള്ള ഈ ഉപകരണം പ്രത്യേകം സബ്സിഡി ഇനത്തിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. പ്രതിമാസം 500 രൂപ വച്ച് 30 മാസം തവണ വ്യവസ്ഥയിലാണ് തുക അടക്കേണ്ടത്. മുടക്കം കൂടാതെ അടക്കുന്ന ഓരോ ഗുണഭോക്താവിനും 3 മാസത്തെ തുക ഒഴിവാക്കി നൽകും. നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിജകരമായി നടപ്പിലാക്കിയ കണക്ടു വർക്ക് ഉൾപ്പടെയുള്ള സമാനമായ നിരവധി പദ്ധതികളാണ് പട്ടണത്തിലെ വിദ്യാഭ്യാസ രംഗത്ത് തുടർന്നും നടപ്പിലാക്കി വരുന്നതെന്നും സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ അറിയിച്ചു.
നഗരസഭാ മന്ദിരത്തിൽ വച്ച് നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം, മെമ്പർ സെക്രട്ടറി എസ്.എസ്.മനോജ്, അകൗണ്ടന്റ് ശരത് നാഥ് തുടങ്ങിയവർ പങ്കെടുത്തു.
