വർക്കല :ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠനത്തിനായി ഫോണുകൾ വാങ്ങി നൽകി കോൺഗ്രസ് മണ്ഡലം കമ്മിറ്റിക്കുവേണ്ടി വാർഡ് കൗൺസിലറും ഡിസിസി വൈസ് പ്രസിഡന്റ്മായ പി എം ബഷീറിനെ ആവശ്യപ്രകാരം കെ പി സി സി സെക്രട്ടറി ബി ആർ എം ഷഫീർ 3 ഫോണുകളും. വ്യാപാരിയായ നവാസ്, ഡോക്ടർ അനീഷ്, പ്രവാസി കോൺഗ്രസിലെ ബഫക്കി എന്നിവരാണ് ഫോണുകൾ വാങ്ങി നൽകിയത് ഫോണുകൾ സ്കൂൾ എച് എം ഇൻചാർജ് ബ്ലൈസ്സിയും എസ്സ് എം സി ചെയർമാൻ പി എം സാജുവും ചേർന്ന് ഏറ്റ് വാങ്ങി ചടങ്ങിൽ വാർഡ് കൗൺസിലർ സലിം, കോൺഗ്രസ് നേതാക്കളായ സജീവേളിക്കാട്, അജി വേളിക്കാട്, സ്സ്റ്റാഫ് സെക്രട്ടറി രേഖ എസ്സ് ആർ ജി കൺവീനർ ശോഭന തുടങ്ങിയവർ പങ്കെടുത്തു.
താലൂക്കിലെ നിരവധി സ്കൂളുകളിൽ ഓൺലൈൻ പഠന സൗകര്യത്തിനായി ധാരാളം കുട്ടികൾ ബുദ്ധിമുട്ടുന്നുണ്ടെന്നും സാംസ്കാരിക പ്രവർത്തകരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും സഹായത്തോടെ നിരവധി കുട്ടികൾക്ക് സഹായമെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ബി ആർ എം ഷഫീർ പറഞ്ഞു. സ്കൂളിലെ 34 ഓളം കുട്ടികൾക്കാണ് ഫോൺ സൗകര്യം ഇല്ലാതിരുന്നത്. അധ്യാപകരും വാർഡ് കൗൺസിലറും എസ് എം സി യുടെയും കൂട്ടായ പ്രവർത്തനത്തിൽ എല്ലാ കുട്ടികൾക്കും ഫോണുകൾ നൽകി സ്കൂളിനെ സമ്പൂർണ്ണ ഡിജിറ്റൽ ആക്കാനുള്ള ശ്രമം നടന്നുവരികയാണ്
