കോവിഡിൻ്റെ ഭാഗമായി പോലീസിന് മറ്റു ചില ചുമതലകൾ വന്ന സാഹചര്യത്തിൽ ട്രാഫിക് പ്രവർത്തനം വർക്കലയിൽ മുടങ്ങി പോയിരുന്നു. അത് ഇന്ന് മുതൽ വീണ്ടും പുനരാരംഭിച്ചു. അഡ്വക്കേറ്റ് വി ജോയ് എംഎൽഎ, സംസ്ഥാന പോലീസ് ചീഫ് അനിൽ കാന്ത് ഐ പി എസും ആയി നടത്തിയ ചർച്ചയുടെ ഭാഗമായാണ് പുതുതായി ട്രാഫിക് ഡ്യൂട്ടിക്ക് പോലീസിനെ നിയോഗിച്ചത്. വർക്കല മൈതാനം, റയിൽവേ സ്റ്റേഷൻ, പുന്നമൂട്, പോലീസ് സ്റ്റേഷന് മുൻവശം, പുത്തൻചന്ത എന്നിവിടങ്ങളിൽ ട്രാഫിക് പോലീസ് ഉണ്ടാവും. രാവിലെ മുതൽ രാത്രി വരെ ട്രാഫിക് എൻഫോഴ്സ്മെൻറ് വാഹനം പ്രധാന സ്ഥലങ്ങളിൽ പട്രോളിങ് നടത്തും. വർക്കല ടൂറിസം പോലീസിലും കുറവുണ്ടായിരുന്നു. മൂന്ന് പോലീസുകാരെ കൂടി ടൂറിസം മേഖലയിൽ വിന്യസിച്ചു. ഡിവൈഎസ്പി ഓഫീസിൽ ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചു. ഇന്ന് രാവിലെ വർക്കല പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വച്ച് അഡ്വക്കേറ്റ് വി ജോയ് എംഎൽഎ ട്രാഫിക് എൻഫോഴ്സ്മെൻറ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെഎം ഷാജി, കൗൺസിലർ നിതിൻ നായർ, വർക്കല ഡിവൈഎസ്പി ബാബുക്കുട്ടൻ, എസ് എച്ച് ഒ പ്രശാന്ത്, എസ് ഐ അജിത്ത്, പിആർഒ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു
