ആറ്റിങ്ങൽ : സിപിഐ അട്ടക്കുളം ബ്രാഞ്ച് കമ്മിറ്റിയുടെയും എ ഐ വൈ എഫ് യൂണിറ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്നേഹ സമ്മാനം പദ്ധതിയിലൂടെ 100 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. പഠനോപകരണ വിതരണ ഉദ്ഘാടനം സിപിഐ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി എസ് ജയചന്ദ്രൻ നിർവഹിച്ചു.
എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ആറ്റിങ്ങൽ ശ്യാം, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം പി എസ് ആന്റസ്, എഐവൈഎഫ് മണ്ഡലം വൈസ് പ്രസിഡന്റ് സച്ചിൻ എ.ബി എന്നിവർ പഠനോപകരണ വിതരണത്തിന് നേതൃത്വം നൽകി.
എ ഐ വൈ എഫ് യൂണിറ്റി പ്രസിഡന്റ് അഖിൽ, സെക്രട്ടറി അരവിന്ദ്, സുഭാഷ്,രഞ്ജിത്ത്, സാഗർ. എന്നിവർ പങ്കെടുത്തു.
