ആറ്റിങ്ങൽ സയറ്റ് വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ കുട്ടികളുടെ ഓൺലൈൻ പഠന ക്യാമ്പിന് തുടക്കമായി.
ആറ്റിങ്ങൽ മുൻസിപ്പൽ ചെയർപെഴ്സൺ അഡ്വ.എസ്.കുമാരി ക്യാമ്പ് ഉദ്ഘാനം ചെയ്തു. ഉദ്ഘാടന യോഗത്തിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യ അതിഥിയായിരുന്നു.
പ്രിൻസിപ്പൾ ഡോക്ടർ. ഷീജാകുമാരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അധ്യാപകരായ ശ്യാമ സ്വാഗതവും സന്തോഷ് നന്ദിയും രേഖപ്പെടുത്തി.
എല്ലാ ദിവസവും ഉച്ചക്ക് ശേഷം 2 pm മുതൽ 4 pm വരെയുള്ള സമയത്തിൽ സെഷൻ വർക്കുകൾ, വിഭജിച്ച് നൽകിയ പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് പ്രവർത്തനങ്ങൾ നടക്കും. അവ ഫാക്കൽറ്റികൾ വിലയിരുത്തലുകൾ നടത്തി ഓരോ ദിവസത്തെയും സെഷന്റെ തുടക്കത്തിൽ അവതരിപ്പിച്ച് ക്യാമ്പ് സജീവമാക്കും. വിവിധ സെഷനുകളിലൂടെ വിവിധ ഡയറ്റുകളിലെ ഫാക്കൽറ്റികൾ, കവികൾ, സാഹിത്യകാരന്മാർ , സാമൂഹ്യ പ്രവർത്തകർ, അധ്യാപകർ എന്നിവർ അനുഭവങ്ങൾ കൈമാറും. 16 ന് സമാപന യോഗത്തിൽ ക്യാമ്പനുഭവങ്ങൾ പങ്കു വച്ച് ഉയരെ എന്ന പേരിലുള്ള ക്യാമ്പ് അവസാനിക്കും.
