കേന്ദ്രസർക്കാരിന്റെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് DYFI ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി ആറ്റിങ്ങൽ പോസ്റ്റാഫീസിനു മുന്നിൽ സംഘടിപ്പിച്ച യുവജന ധർണ DYFI ബ്ലോക്ക് പ്രസിഡന്റ് സ.എം.ബി.ദിനേശ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ കൗൺസിലറും ഏരിയ കമ്മിറ്റി അംഗവുമായ സുഖിൽ,ഈസ്റ്റ് മേഖല പ്രസിഡന്റ് അഖിൽ,വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു,കൗൺസിലറും വെസ്റ്റ് മേഖല കമ്മിറ്റി അംഗവുമായ നിതിൻ, കൃഷ്ണദാസ്,സൂരജ് തുടങ്ങിയവർ നേതൃത്വം നൽകി..
