നെയ്യാർഡാം: കോട്ടൂരിൽ കഞ്ചാവ് മാഫിയ സംഘം പൊലീസിനെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ.മുഖ്യ പ്രതി കാട്ടാക്കട സദേശി ഹരികൃഷ്ണനടക്കം പതിനൊന്ന് പേരാണ് പിടിയിലായത്. പത്ത് പേരെ വനപ്രദേശത്തു നിന്നാണ് പിടികൂടിയത്. കേസിൽ അമൻ എന്നയാളെ നേരത്തേ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
. പ്രദേശത്തെ കോളനിയിൽ ഒരാഴ്ച മുമ്പ് കഞ്ചാവ് വിൽക്കുന്ന സംഘം ഒരു യുവാവിനെ ആക്രമിച്ചിരുന്നു. ഈ കേസിലെ സാക്ഷിയായ കോട്ടൂർ സ്വദേശി സജികുമാറിന്റെ വീടിന് നേരെയും പ്രതികൾ അക്രമം നടത്തിയിരുന്നു. തുടർന്നാണ് സംഭവ സ്ഥലത്തെത്തിയ നെയ്യാർ ഡാം പൊലീസിന് നേരെ പ്രതികളുടെ അക്രമണമുണ്ടാകുന്നത്. പ്രെട്രോള്‍ ബോംബാക്രമണത്തിൽ നെയ്യാർ ഡാം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ടിനോ ജോസഫിനിനും പരിക്കേറ്റിരുന്നു. പൂവച്ചൽ കൊണ്ണിയൂർ ഫാത്തിമ്മ മൻസിലിൽ വസിം ( 22) ,വീരണകാവ് ഏഴാമൂഴി രഞ്ചു നിവാസിൽ രഞ്ജിത്ത് ( 22,)അമ്പൂരി കുടപ്പനമൂട് ചപ്പാത്തിൻകര റോഡരികത്തു വീട്ടിൽ അനു (31),വ്ളാവെട്ടി നെല്ലിക്കുന്ന് കോളനിയിൽ അജിത് (22) ,അമ്പൂരി തേക്കുപാറ വെള്ളരികുന്നു രതീഷ് ഭവനിൽ രതീഷ് (29) ,പന്നിയോട് കുന്നിൽ വീട്ടിൽ ഹരികൃഷ്ണൻ (23 )വീരണകാവ് വലിയവിള മുള്ളു പാറക്കൽ അഭിജിത് (22) മുണ്ടേല കൊക്കോതമംഗലം കുഴിവിള വീട്ടിൽ സിബി വിജയൻ ( 22),ആമച്ചൽ കുച്ചപ്പുറം,സി എസ് ഐ പള്ളിക്കു സമീപം ചരു വിളാകത്തു വീട്ടിൽ ശരത് എന്ന ശംഭു (23), ഉഴമലക്കൽ പുതുക്കുളങ്ങര പള്ളിവിള ഷാഹിദ മൻസിലിൽ ആസിഫ് (25) ഉണ്ടപ്പാറ കൊച്ചുകോണത് വീട്ടിൽ നിന്നും അരുവിക്കര അഴീക്കോട് ഫാത്തിമ്മ ലാന്റിൽ വാടകക്ക് താമസിക്കുന്ന ആഷിഖ് (19 )എന്നിവരാണ് അറസ്റ്റിൽ ആയത്. കസ്റ്റഡിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും. നെയ്യാർഡാമിലെ നെല്ലിക്കുന്ന് കോളനിയിലും കോട്ടൂർ വനമേഖലകളിലുമായി വളർന്നു വരുന്ന കഞ്ചാവ്, ലഹരിമരുന്ന്, വ്യാജ വാറ്റ് മാഫിയകൾക്കെതിരെ പോലിസ് നടപടിയെടുത്തതിന്റ പ്രതികാരമായാണ് പ്രതികൾ പോലീസ് ജീപ്പിൽ പെട്രോൾ ബോബെറിഞ്ഞതെന്നുംപിടിയിലായ പ്രതികരിൽ പലരും മുൻപും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നെന്നും. കൊലപാതകം, വാഹനമോഷണം കൊലപാതകശ്രമം മാലപൊട്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പി കെ മധുവിന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ്മേധാവിയുടെ മേൽനോട്ടത്തിൽ കാട്ടാക്കട ഡിവൈഎസ്പി പ്രശാന്ത്, നെടുമങ്ങാട്ഡിവൈഎസ്പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നെയ്യാർഡാം
ഇൻസ്പെക്ടർ എസ്. ബിജോയ്’, ജി എസ് ഐ -മാരായ ശശികുമാരൻ നായർ,
രമേശൻ, മഹാദേവ മാരാർ, രാജശേഖരൻ, എ എസ് ഐ മാരായ
ഉണ്ണികൃഷ്ണൻ പോറ്റി ,ഉണ്ണികൃഷ്ണൻ സി പി ഒ മാരായ ടിനൊ ജോസഫ്, ഷാഫി, ജ്യോതിഷ്.മഹേഷ്,
ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ , ജി എസ്എ ഐ ഷിബു എസ് ഐ സുനിലാൽ, സാജു വി,
സി പി ഒ മാരായ നെവിൻരാജ്, സതികുമാർ വിജീഷ് എന്നിവർ ചേർന്നാണ്അന്വേഷണം നടത്തി വനപ്രദേശത്ത് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.
