പെരുമാതുറ : ഹാർബർ നിർമ്മാണത്തിലെ അശാസ്ത്രിയത കാരണം അപകട മുനമ്പായി മാറുന്ന മുതലപ്പൊഴിയിലും മത്സ്യ ഗ്രാമമായ അഞ്ചുതെങ്ങും ഫിഷറീസ് വകുപ്പ് മന്ത്രി സജീ ചെറിയാൻ ഇന്ന് സന്ദർശിക്കും. രാവിലെ 10 മണിക്ക് മുതലപ്പൊഴിയിൽ നിന്നുമാണ് സന്ദർശനം ആരംഭിക്കുക.
കടലാക്രമണങ്ങളിൽ തകർന്ന അഞ്ചുതെങ്ങ് പ്രദേശം മന്ത്രി സന്ദർശനം നടത്തും. തുടർന്ന് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഹാളിൽ ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരുമായും സ്ഥലത്തെ ജനപ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തും.
മുതലപ്പൊഴി അഴിമുഖത്തും അഞ്ചുതെങ്ങിലുമായി കഴിഞ്ഞ 6 വർഷങ്ങൾക്കിടെ 60 അധികം മത്സ്യ തൊഴിലാളികളാണ് അപകടങ്ങളിൽ മരണപ്പെട്ടത്. മുതലപ്പൊഴിയിലെ ഹാർബർ നിർമ്മാണത്തിലെ അശാസ്ത്രിയതയാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നും അഴിമുഖത്തെ മണ്ണൽ നീക്കിയാൽ താൽകാലിക പരിഹാരം കാണാൻ സാധിക്കുമെന്നുമാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്.
കേന്ദ്ര മന്ത്രി വി.മുരളിധരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീഷനും മുതലപ്പൊഴി സന്ദർശിച്ചിരുന്നു
