വിഴിഞ്ഞം-ബാലരാമപുരം ഭൂഗര്‍ഭ റെയില്‍വേ പദ്ധതിക്ക് അനുമതി ഉടൻ..!!
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഭൂഗർഭ റെയിൽ പദ്ധതി തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കും.1060 കോടി രൂപയാണ് പദ്ധതി ചിലവ് പ്രതീക്ഷിക്കുന്നത്. 9 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം.
വിശദ പദ്ധതി രേഖ അവസാനഘട്ട അനുമതിക്കായി റെയിൽവേയ്സിന്റെ പരിഗണനയിലാണെന്ന് VISL MD & CEO Dr.Jayakumar പറഞ്ഞു. കൊങ്കൺ റെയിൽവേ കോർപറേഷൻ ആയിരിക്കും ഭൂഗർഭ റെയിൽപാത നിർമ്മിക്കുക
