സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി മൊബൈൽ ഫോണും പഠനോപകരണങളും വിതരണം ചെയ്തു മാതശ്ശേരി ക്കോണം യുപി സ്കൂളിൽ (മർഹൂമത് ഷെരീഫബീവി നഗറിൽ ) നടന്ന പരിപാടി സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരി എ പി നാസർ ഗാന്ധിസ്മാരകത്തിൻ്റെ അദ്ധ്യക്ഷതയിൽ, വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിർദ്ധന വിദ്യാർത്ഥിക്കുള്ള മൊബൈൽ ഫോൺ വി.ശശി എം എൽ വിതരണം ചെയ്തു . നോട്ടുബുക്കുകളും മറ്റ് പഠനോപകരണങ്ങളുടെയും വിതരണം അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ നിർവ്വഹിച്ചു.പഞ്ചായത്ത് മെമ്പർ ബി മനോഹരൻ, എം എം ജെ പ്രസിഡന്റ് എം അലിയാര് കുഞ്ഞ്, ജി എസ് ജെ കെ പ്രസിഡന്റ് ആർ നൗഷാദ്, ജി എസ് വി കെചീഫ് അഡ്മിൻ സുകു, ശ്യാം റോയി തുടങ്ങിയവർ പങ്കെടുത്തു. കൺവീനർ നാസർ എ ആർ മുട്ടപ്പലം സ്വാഗതവും സ്കൂൾ എച്ച് എം ബൈജു നന്ദിയും രേഖപ്പെടുത്തി.
