വർക്കല: ശിവഗിരി പണയിൽ വീട്ടിൽ ശ്രീകുമാർ- ലാലി ദമ്പതികളുടെ മകൾ ഒമ്പതാംക്ലാസ് വിദ്യാർഥിനി ശ്രീലക്ഷ്മി,ഏഴാം ക്ലാസ് വിദ്യാർത്ഥിനി ശ്രീലത എന്നിവർക്കാണ് ഓണ്‍ലൈൻ പഠനത്തിനായി സ്മാർട്ട്ഫോൺ നൽകിയത്. നിർദ്ധന കുടുംബത്തിലെ വിദ്യാർഥിനിക്ക് സ്മാർട്ട് ഫോൺ സമ്മാനിച്ചത് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ കടയ്ക്കവൂർ സ്റ്റേഷൻ മാസ്റ്റർ സി പ്രസന്നകുമാർ ആണ്. സ്മാർട്ട് ഫോൺ സ്പോണ്സർ ചെയ്തതിലുപരി ഒരു വർഷത്തേക്കുള്ള നെറ്റ് റീചാർജ് ചെയ്തു കൊടുക്കുംമെന്നും സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു. കോവിഡ് കാലം ആയത് കൊണ്ട് തന്നെ ജീവിക്കാൻ ബുദ്ധിമുട്ടുന്ന തനിക്ക് മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന് പിതാവായ ശ്രീകുമാർ അറിയിച്ചതിനെ തുടർന്ന് ആണ് സി പ്രസന്നകുമാർ സന്തോഷപൂർവം സ്മാർട്ട് ഫോൺ നല്‍കാനാനുള്ള തീരുമാനം കൈക്കൊണ്ടത്.
ശ്രീകുമാറിന്റെ വീട്ടിൽ നേരിട്ട് എത്തി സ്മാർട്ട് ഫോൺ കൈമാറുന്ന ചടങ്ങിൽ വർക്കല സ്കൂൾ പിടിഎ പ്രസിഡന്റ് പ്രസന്നൻ, ലൈനകണ്ണൻ, വർക്കല വാസുദേവൻ, ബ്രഹ്മാസ് മോഹനൻ, സുനിൽ വി ദേവ് തുടങ്ങിയവർ പങ്കെടുത്തു.
