എഐവൈഎഫ് കരിച്ചിയിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി വിജയികളെ അനുമോദിച്ചു. അനുമോദന സദസ്സ് എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിനീത് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് കരിച്ചിയിൽ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് നവീന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജഗൻ സ്വാഗതമാശംസിച്ചു, എ ഐ എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം പി എസ് ആന്റസ്, എഐവൈഎഫ് മേഖലാ പ്രസിഡന്റ് അക്ഷയ് ആർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി
