കഴക്കൂട്ടം -തിരുവോണ നാളിലേക്ക് ആവശ്യമായ പച്ചക്കറി കിറ്റുകൾ ഉത്രാടം നാളിൽ വീടുകളിൽ എത്തിച്ച് യൂത്ത് ലീഗ് മാതൃകയായി, മുസ്ലിം യൂത്ത് ലീഗ് കണിയാപുരം പള്ളി നട ശാഖ കമ്മിറ്റിയാണ് നിരവധി വീടുകളിലേക്ക് പച്ചക്കറി കിറ ഓണപുടവും നൽകിയത്. പച്ചക്കറി കിറ്റുകളുടെ വിതരണോത്ഘാടനം ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് നിർവ്വഹിച്ചു, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, എം.എസ് എഫ് ഭാരവാഹി ഷംനാദ് എന്നിവർ സംസാരിച്ചു,
