ആറ്റിങ്ങൽ: നഗരസഭാ കുടുംബശ്രീയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ ഓണത്തോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന വിപണനമേളക്ക് ആറ്റിങ്ങലിൽ തുടക്കം കുറിച്ചു. അയൽക്കൂട്ടം യൂണിറ്റുകളിലൂടെ തയ്യാറാക്കുന്ന ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് ഈ സംരഭത്തിലൂടെ കുടുംബശ്രീ ലക്ഷ്യമാക്കുന്നതെന്ന് സി.ഡി.എസ് ചെയർപേഴ്സൺ അറിയിച്ചു. പൂർണമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ചിരിക്കുന്ന 10 സ്റ്റാളുകളിൽ ഭക്ഷ്യസാധനങ്ങൾ, വറവ് പലഹാരങ്ങൾ, വിവിധി തരം അച്ചാറുകൾ, പച്ചക്കറികൾ, ഫലവർഗ്ഗങ്ങൾ, തുണിത്തരങ്ങൾ, ബാഗുകൾ എന്നിവയാണ് വിപണനം നടത്തുന്നത്. ഓഗസ്റ്റ് 20 വെള്ളിയാഴ്ച ഉത്രാട ദിനം വൈകുന്നേരം 7 മണി വരെയാണ് ഈ സ്റ്റാളുകളുടെ പ്രവർത്തനം സജ്ജീകരിച്ചിട്ടുള്ളത്.
നഗരസഭാങ്കണത്തിൽ ആരംഭിച്ച വിപണന മേളയുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. തുടർന്ന് ആദ്യ വിൽപ്പന സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ നിർവ്വഹിച്ചു. സെക്രട്ടറി എസ്. വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, അകൗണ്ടന്റ് ശരത് നാഥ് തുടങ്ങിയവർ പങ്കെടുത്തു
