വിതുര പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ജീപ്പ് മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത് . പാലോട് സ്വദേശി വിജയകുമാർ(45)അമ്പലപ്പുഴ, വണ്ടാനം സ്വദേശി, ഫിറോസ് (35),ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ബാബുരാജ്,(40) എന്നിവരെയാണ് വിതുര പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . നിരവധി മോഷണം ,കവർച്ച, അടിപിടി, കേസുകളിലെ പ്രതികളായ ഇവർ ജയിലിൽ വെച്ചുള്ള പരിചയത്തെ തുടർന്നാണ് ജയിലിൽ നിന്നിറങ്ങിയ ഉടനെ സംസ്ഥാന അതിർത്തി വഴി കഞ്ചാവ് ,സ്പിരിറ്റ് തുടങ്ങിയവ കടത്തുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഇതിനുവേണ്ടിയാണ് ഇവർ വാഹനം മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു . വിതുര ആനപ്പാറ സ്കൂൾ ജംഗ്ഷനിലെ റോഡരികിൽ പാർക് ചെയ്തിരുന്ന തങ്കച്ചൻ നാടാരുടെ ജീപ്പ് ,സിസിടിവി ദൃശ്യങ്ങളിൽ പെടാതെ വിജയനും സുമേഷും ചേർന്നാണ് ഇടറോഡുകൾ വഴി സഞ്ചരിച്ച് കൊല്ലത്ത് എത്തിച്ചു മറ്റു പ്രതികൾക്ക് വാഹനം കൈമാറിയത് .തുടർന്ന് വയനാട് എത്തിയ പ്രതികൾ സ്പിരിറ്റ് കടത്തുന്നതിനായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. മോഷ്ടിച്ച ജീപ്പുമായി കർണാടകയിലേക്ക് കടന്ന ആലപ്പുഴ സ്വദേശി സുമേഷി നായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി വിതുര പോലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാർ, വിതുര പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്.എസ്, എസ്.ഐ.എസ്.എൽ.സുധീഷ്, എസ് സി പി ഓ മാരായ നിതിൻ, ജവാദ്, എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
