വൈദ്യുതിമേഖല സ്വകാര്യവൽക്കരണം
ആറ്റിങ്ങൽ വൈദ്യുതി ഭവനുമുന്നിൽ
സിഐറ്റിയുവിൻ്റെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന കേന്ദ്ര സർക്കാർ വൈദ്യുതി മേഖലയും വിൽക്കുകയാണ് .കേന്ദ്ര സർക്കാരിൻ്റെ ഈ നയത്തിനെതിരെ വൈദ്യുതി മേഖലയിലെ ജീവനക്കാർ ഉൾപ്പെടെ വമ്പിച്ച പ്രക്ഷോഭത്തിലാണ്.രാജ്യമാകെ ആഗസ്റ്റ് 10ന് ദേശീയ പണിമുടക്ക് നടത്തുകയാണ്. ഇതിൻ്റെ ഭാഗമായി ആറ്റിങ്ങൽ വൈദ്യുതി ഭവനു മുന്നിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ ജ്വാല സി ഐ റ്റി യു സംസ്ഥാന കമ്മറ്റിയംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു. സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷനായി.ഏര്യാകമ്മറ്റിഅംഗങ്ങളായ എം.മുരളി, ജി.വേണുഗോപാലൻ നായർ, പി.മണികണ്ഠൻ, ആർ.രാജു ,രാജശേഖരൻ, ഡി.വിനു, സി.ദേവരാജൻ ,രാധാകൃഷ്ണകുറുപ്പ്,
പി.സന്തോഷ് (എ ഐ റ്റി യു സി) സജി (ഐ എൻ റ്റി യു സി) തുടങ്ങിയവർ പങ്കെടുത്തു.
