തിരുവനന്തപുരം: വർക്കലയിൽ ഗുണ്ടാ കുടി പകയുടെ ഭാഗമായി യുവാവിനെ മാരകമായി വെട്ടി കൊലപ്പെടുത്താൻ ശ്രമം. വർക്കല വെട്ടൂർ ചുമട്താങ്ങി ജംഗ്ഷന് സമീപം ബൈക്കിൽ സഞ്ചരിച്ച ആസാദ് (32) എന്ന യുവാവിനെയാണ് ബുള്ളറ്റിൽ എത്തിയ സഹോദരങ്ങൾ ആയ ഷൈജുവും മാഹിനും വാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
മുൻവൈരാഗ്യവും കുടിപ്പകയുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് നൽകുന്ന വിവരം. മാസങ്ങൾക്ക് മുൻപ് ഷൈജുവിനെ ആസാദ് വെട്ടി പരിക്കേല്പിച്ചിരുന്നു. ഇതിന് പകരം വീട്ടാൻ ആണ് സഹോദരൻ മാഹിനെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്. പന്ത്രണ്ട് ഓളം വെട്ടുകൾ ആണ് ആസാദിന്റെ ശരീരത്തിൽ ഉള്ളത്. വർക്കല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
