ആറ്റിങ്ങൽ നഗരസഭയിലെ ഏറ്റവും മികച്ച യുവ കർഷകനുള്ള അവാർഡിന് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സംഗീത് അർഹനായി. കർഷക ദിനത്തിൽ നഗരസഭ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ ചെയർപേഴ്സൺ അഡ്വ: എസ്.കുമാരി കർഷക അവാർഡുകൾ വിതരണം ചെയ്തു. ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ 30 വർഷമായി കൃഷി യോഗ്യമല്ലാതെ കിടന്ന 8 ഏക്കർ തരിശ് നിലം ഉൾപ്പെടെ 10 ഏക്കർ നെൽകൃഷിയും ഒന്നര ഏക്കർ കരനെൽ കൃഷിയും ഒരു ഏക്കർ പപ്പായ കൃഷിയും ആണ് സംഗീത് കൺവീനർ ആയിട്ടുള്ള സമിതി കൃഷി ചെയ്തു വരുന്നത്. കൂടാതെ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ 4 പൊതുകുളങ്ങൾ ഏറ്റെടുത്തു കൊണ്ട് മത്സ്യ കൃഷിയും നടത്തി വരികയാണ്. ആറ്റിങ്ങൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സംഗീത് അർഹനായി. കർഷക ദിനത്തിൽ നഗരസഭ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ ചെയർപേഴ്സൺ അഡ്വ: എസ്.കുമാരി കർഷക അവാർഡുകൾ വിതരണം ചെയ്തു. ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ 30 വർഷമായി കൃഷി യോഗ്യമല്ലാതെ കിടന്ന 8 ഏക്കർ തരിശ് നിലം ഉൾപ്പെടെ 10 ഏക്കർ നെൽകൃഷിയും ഒന്നര ഏക്കർ കരനെൽ കൃഷിയും ഒരു ഏക്കർ പപ്പായ കൃഷിയും ആണ് സംഗീത് കൺവീനർ ആയിട്ടുള്ള സമിതി കൃഷി ചെയ്തു വരുന്നത്. കൂടാതെ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ 4 പൊതുകുളങ്ങൾ ഏറ്റെടുത്തു കൊണ്ട് മത്സ്യ കൃഷിയും നടത്തി വരുന്നൂ.


