വിവിധപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കലാനികേതൻകലാ കേന്ദ്രം പ്രവർത്തകർ ഉപഹാരം നൽകി ആദരിച്ചു. പ്ലസ്ടു പരീക്ഷയിൽ98 ശതമാനം മാർക്ക് നേടിയ ഈശ്വരൻ കുട്ടിക്ക് കവി രാധാകൃഷ്ണൻ കുന്നുംപുറംഉപഹാരം നൽകി.ചെയർമാൻ ഉദയൻകലാനികേതൻ അധ്യക്ഷനായി. ഉന്നതവിജയം നേടിയ മറ്റ് കുട്ടികൾക്ക് കോവിഡ് മാനദണ്ഡം പാലിച്ച് വീടുകളിലെത്തിയ ഉപഹാരങ്ങൾ നൽകും.അനിൽ, രമേശ് എന്നിവർ പങ്കെടുത്തു.
