തിരുവനന്തപുരം : കർഷക ദിനാചരണത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ ചാന്നാങ്കരയിലെ പുരയിടങ്ങളിൽ വാഴ, കുരുമുളക്, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ നട്ടു. ഈ പരിപാടികളുടെ ഉത്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം പി കുഞ്ഞ് നിർവഹിച്ചു. സമ്മേളനത്തിൽ കടവിളാകം കബീർ, ബദർ ലബ്ബ, അബ്ദുൽ കരീം മാസ്റ്റർ, ജമാൽ മൈവള്ളി, മൻസൂർ ഖസാലി, ഷാഹുൽ തുരുത്ത്, അസ്നാരു പിള്ള, ഷറഫുദീൻ, അഭയദേവ് എന്നിവർ പങ്കെടുത്തു.
