എംബിബിഎസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടു കൂടി പാസായ ആറ്റിങ്ങൽ രാമച്ചംവിള മഞ്ഞവിളയിൽ അരുൺ മുരളീധരനെ ബഹുമാനപ്പെട്ട ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക വീട്ടിലെത്തി അനുമോദിച്ചു.ഓട്ടോറിക്ഷ തൊഴിലാളിയായ മുരളിയുടെയും ബേബിയുടെയും മകനാണ്. ഇല്ലായ്മകളുടെ നടുവിലും കോവിഡ് പ്രതിസന്ധിക്കിടയിലും നിശ്ചയദാർഡ്യത്തോടെ മുന്നേറിയ അരുണിന് സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയുടെ ഉപഹാരം നൽകി.സിപിഐഎം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം പി സന്തോഷ്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ രാജശേഖരൻ, കാർത്തികേയൻ, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു
