ആറ്റിങ്ങൽ നഗരസഭ പ്രദേശത്ത് നിന്നും ജീവനക്കാർ മത്സ്യത്തൊഴിലാളിയുടെ മത്സ്യം പിടിച്ചെടുക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ച് തെങ്ങ് സ്വദേശിയായ മത്സ്യത്തൊഴിലാളി അൽഫോൻസയുടെ കൈക്ക് പരിക്കുപറ്റിയതു മായി ബന്ധപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ആറ്റിങ്ങൽ നഗരസഭ അന്വഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരായജെ എച്ച് ഐ മുബാറക്, ശുചീകരണ തൊഴിലാളി ബിജുഎന്നിവർക്ക് നഗരസഭ മെമ്മോ നൽകി .
