തിരുവനന്തപുരം പോത്തൻകോട് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഭർത്താവ് ശെൽവരാജനെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു ചെമ്പഴന്തി ശാസ്തവട്ടം സ്വദേശിനി പ്രഭ എന്ന് വിളിക്കുന്ന ഷീബ ( 38) യെയാണ് ഭർത്താവ് ശെൽവരാജൻ ശാസ്തവട്ടം ജംഗ്ഷന് സമീപം വച്ച് കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. ഭാര്യയ്ക്ക് രഹസ്യ ബന്ധമുള്ളതായി സംശയിച്ചതാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റൂറൽ എസ് പി നെടുമങ്ങാട് ഡിവൈഎസ്പി തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു . പോത്തൻകോട് സിഐ .ശ്യാം എസ് .ഐ. വിനോദ് വിക്രമാദിത്യൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

