ആറ്റിങ്ങലിൽ കെ.എസ്.ഇ.ബി. ഇലക്ട്രിക്ക് പോസ്റ്റിൽ വീണ്ടും തീപിടുത്തം ഉണ്ടായി. മാർക്കറ്റ് റോഡിൽ കുഴിമുക്കിന് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റിലാണ് ഉച്ചയോടെ പോസ്റ്റിൽ സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് നിർമ്മിത ജംഗ്ഷൻ ബോക്സിൽ തീപിടുത്തം ഉണ്ടായത്. അഞ്ച് ദിവസത്തിന് മുൻപ് ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുന്നിലും സമാന രീതിയിൽ തീപിടുത്തം ഉണ്ടായിരുന്നു
